നിങ്ങൾക്ക് ഒരു പരിഭാഷകനെ ആവശ്യമുണ്ടെങ്കിൽ, ട്രാൻസ്‌ലേറ്റിങ്ങ് ആൻഡ് ഇന്റെർപ്രെറ്റിങ്ങ് സർവീസിനെ 131 450 എന്ന നമ്പറിൽ വിളിക്കുക.
നിങ്ങൾ എന്തിന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം
കോവിഡ്-19 മൂലം തീവ്രമായ അസുഖം ബാധിക്കുന്നതിൽ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിൽ വാക്‌സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണ്. വൈറസിനെതിരെ പരമാവധി സംരക്ഷണം ഉറപ്പാക്കാൻ കാലാകാലങ്ങളിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത് പ്രധാനമാണ്.
പ്രതിരോധ കുത്തിവയ്പ്പ് എങ്ങനെ എടുക്കാം
പ്രതിരോധ കുത്തിവയ്പ്പുകൾ ഇനിപ്പറയുന്നിടങ്ങളിൽ ലഭ്യമാണ്:
- ജി.പി (GP)-കൾ
- ജി.പി (GP) റെസ്പിറേറ്ററി
- ഫാർമസികൾ
- സാമൂഹികാരോഗ്യ സേവന വിഭാഗങ്ങൾ.
നിങ്ങൾക്ക് നിലവിൽ രോഗാവസ്ഥകൾ ഉണ്ടെങ്കിലോ എത്ര ഡോസുകൾ ആവശ്യമാണെന്ന് ഉറപ്പില്ലെങ്കിലോ നിങ്ങൾ ഒരു ജി.പി (GP)-യോട് സംസാരിക്കണം.
വാക്സിനുകൾ സൗജന്യമാണ്, പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ നിങ്ങൾക്ക് ഒരു മെഡികെയർ കാർഡ് ആവശ്യമില്ല.
ആർക്കാണ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനാവുക
5 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും പ്രതിരോധ കുത്തിവയ്പ്പിന് അർഹതയുണ്ട്. 6 മാസത്തിനും 5 വയസ്സിനും ഇടയിൽ പ്രായമുള്ള ചില കുട്ടികൾ ഇനിപ്പറയുന്ന പ്രകാരമാണെങ്കിൽ പ്രതിരോധ കുത്തിവയ്പ്പിന് അർഹരാണ്:
- പ്രതിരോധശേഷി കുറഞ്ഞവർ
- അംഗവൈകല്യം ഉള്ളവർ
- ഒന്നിലധികം ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ.
18 വയസും അതിനു മുകളിലും പ്രായമുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസായി ഒമിക്രോൺ വകഭേദങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു പുതിയ ബൈവാലെൻറ് വാക്‌സിൻ ലഭ്യമാണ്.
നിങ്ങൾക്കും നിങ്ങളുടെ കുട്ടിക്കും എത്ര ഡോസുകളും, ഏത് വാക്‌സിനും ശുപാർശ ചെയ്തിരിക്കുന്നു എന്നത് സംബന്ധിച്ച് ഒരു ജി.പി (GP)-യോട് സംസാരിക്കുക. കൂടുതൽ വിവരങ്ങൾക്ക്, പ്രതിരോധ കുത്തിവയ്പ്പ് എന്നത് സന്ദർശിക്കുക.
നിങ്ങളുടെ പ്രതിരോധ കുത്തിവയ്പ്പിന് ശേഷം
സൂചി കുത്തിയ സ്ഥലത്ത് വേദന, ക്ഷീണം, പേശി വേദന, പനി അല്ലെങ്കിൽ കുളിര്, സന്ധി വേദന തുടങ്ങിയ പാർശ്വഫലങ്ങൾ നിങ്ങൾക്ക് ഉണ്ടായേക്കാം. പാർശ്വഫലങ്ങൾ സാധാരണമാണ്, കൂടാതെ അത് വാക്സിൻ പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. അവ സാധാരണയായി തീവ്രമല്ല, ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം അപ്രത്യക്ഷമാകും.
ഗൗരവമായ പാർശ്വഫലങ്ങൾ വളരെ അപൂർവ്വമാണ്. നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, അല്ലെങ്കിൽ ഏതാനും ദിവസങ്ങൾക്ക് ശേഷവും എന്തെങ്കിലും പാർശ്വഫലങ്ങൾ ഇല്ലാതാകുന്നില്ലെങ്കിൽ ഡോക്ടറെ സമീപിക്കുക.
കോവിഡ്-19 വാക്സിനുകളെക്കുറിച്ച്
ഓസ്‌ട്രേലിയയിൽ ഉപയോഗിക്കുന്നതിന് മുമ്പ് എല്ലാ വാക്‌സിനുകളും ഓസ്‌ട്രേലിയൻ തെറാപ്പ്യൂട്ടിക് ഗുഡ്‌സ് നിശ്ചയിച്ചിട്ടുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. യോഗ്യതയുള്ള ഡോക്ടർമാരാണ് അവ നിയന്ത്രിക്കുന്നത്.
ഓസ്‌ട്രേലിയയിൽ, ഉപയോഗത്തിന് അംഗീകാരം നൽകിയിട്ടുള്ള 4 വാക്‌സിനുകൾ ലഭ്യമാണ്:
- ഫൈസർ
- മൊഡേണ
- നോവവാക്സ്
- ആസ്ട്രസെനെക
ആളുകൾക്ക് അവരുടെ പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച് വ്യത്യസ്ത വാക്സിനുകൾ സ്വീകരിക്കാം. നിങ്ങൾക്ക് ഏത് വാക്സിനാണ് അനുയോജ്യമെന്ന് കണ്ടെത്താൻ ഒരു ജി.പി (GP)-യുമായി സംസാരിക്കുക.
കൂടുതൽ വിവരങ്ങൾ
വാക്‌സിൻ ക്ലിനിക്ക് ഉപയോഗിച്ച് നിങ്ങളുടെ അടുത്ത ഡോസ് ജി.പി (GP)-യിലോ പ്രാദേശിക ഫാർമസിയിലോ ബുക്ക് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് നാഷണൽ കൊറോണ വൈറസ് ഹെൽപ്പ് ലൈനിലേക്ക് 1800 020 080 എന്ന നമ്പറിൽ വിളിക്കുക.
Reviewed 12 December 2022