നിങ്ങൾക്ക് ഒരു പരിഭാഷകനെ ആവശ്യമുണ്ടെങ്കിൽ, ട്രാൻസ്‌ലേറ്റിങ്ങ് ആൻഡ് ഇന്റെർപ്രെറ്റിങ്ങ് സർവീസിനെ 131 450 എന്ന നമ്പറിൽ വിളിക്കുക.
On this page
- നിങ്ങളെയും മറ്റുള്ളവരെയും കോവിഡ്-19-ൽ നിന്ന് സംരക്ഷിക്കുക
- പരിശോധനയ്ക്ക് വിധേയമാകുക
- നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക
- പിന്തുണ
- കോവിഡ് മരുന്നുകളെ കുറിച്ച് ചോദിക്കുക
- മാസ്ക് ധരിക്കുക
- നിങ്ങളുടെ അടുത്ത വാക്സിൻ ഡോസ് നേടുക
- ശുദ്ധവായു അകത്തേക്ക് വരാൻ അനുവദിക്കുക
- കോവിഡ്-19-ൽ നിന്നും സുഖപ്പെടൽ
- നിങ്ങൾ ഒരു കോൺടാക്റ്റ് ആണെങ്കിൽ
നിങ്ങളെയും മറ്റുള്ളവരെയും കോവിഡ്-19-ൽ നിന്ന് സംരക്ഷിക്കുക
കോവിഡ്-19 ഇപ്പോഴും സമൂഹത്തിൽ വ്യാപിക്കുന്നുണ്ട്. അതിന് ഇപ്പോഴും ചിലരെ കടുത്ത രോഗികളാക്കാനാവും. സ്വയം സംരക്ഷിക്കുകയാണ് മറ്റുള്ളവരെ സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. നിങ്ങൾക്ക് കോവിഡ് വന്നില്ലെങ്കിൽ കോവിഡ് പരത്താനാകില്ല.
പരിശോധനയ്ക്ക് വിധേയമാകുക
നിങ്ങൾക്ക് ഇനിപ്പറയുന്നവ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരുകയും, റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (RAT) നടത്തുകയും ചെയ്യുക:
- മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, പനി അല്ലെങ്കിൽ വിറയൽ തുടങ്ങിയ ലക്ഷണങ്ങളുണ്ട്.
- കോവിഡ്-19 ഉള്ള ഒരാളുടെ കോൺടാക്റ്റ്.
നിങ്ങളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ, അടുത്ത ഏതാനും ദിവസത്തേക്ക് നിങ്ങൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ ഉപയോഗിക്കുന്നത് തുടരുകയും നിങ്ങളുടെ രോഗലക്ഷണങ്ങൾ മാറുന്നത് വരെ വീട്ടിൽ തന്നെ തുടരുകയും വേണം.
നിങ്ങൾക്ക് കോവിഡ്-19 ബാധിച്ച് കടുത്ത അസുഖം വരാൻ സാധ്യതയുണ്ടെങ്കിൽ, ഒരു പിസിആർ (PCR) ടെസ്റ്റിന് വേണ്ടി ജിപിയോട് (GP) ആവശ്യപ്പെടുക. ഒരു പിസിആർ (PCR) ടെസ്റ്റിൽ പോസിറ്റീവ് ആയാൽ നിങ്ങളുടെ ഫലം റിപ്പോർട്ട് ചെയ്യേണ്ടതില്ല.
കൂടുതൽ വിവരങ്ങൾ, ഒരു കോവിഡ്-19 ടെസ്റ്റ് എന്നതിൽ കണ്ടെത്തുക.
നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക
നിങ്ങളുടെ കോവിഡ്-19 ടെസ്റ്റ് പോസിറ്റീവ് ആയാൽ, നിങ്ങൾ വിശ്രമിക്കുകയും ഒരു ജിപിയോട് (GP) അതെക്കുറിച്ച് സംസാരിക്കുകയും വേണം. മിക്ക ആളുകൾക്കും നേരിയ രോഗലക്ഷണങ്ങളാകും ഉണ്ടാവുക, കൂടാതെ വീട്ടിൽ തന്നെ സുഖം പ്രാപിക്കാനും കഴിയും. നിങ്ങൾ ഇനിപ്പറയുന്നവ ചെയ്യണം:
- കുറഞ്ഞത് 5 ദിവസമെങ്കിലും വീട്ടിൽ തന്നെ തുടരുക. ജോലിക്കോ സ്കൂളിലോ പോകരുത്. ആശുപത്രികൾ, വയോജന പരിചരണ കേന്ദ്രങ്ങൾ, വികലാംഗ സേവനങ്ങൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കുക.
- അത്യാവശ്യ ഘട്ടങ്ങളിൽ വീട്ടിൽ നിന്ന് പുറത്ത് പോകേണ്ടി വന്നാൽ മാസ്ക് ധരിക്കുക. സർജിക്കൽ അല്ലെങ്കിൽ N95 ആണ് മികച്ച മാസ്കുകൾ.
- നിങ്ങൾക്ക് കോവിഡ് ഉണ്ടെന്ന് അടുത്തിടെ നിങ്ങൾ കണ്ടവരോടും പോയ സ്ഥലങ്ങളിലും പറയുക.
നിങ്ങളുടെ രോഗലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ, ഒരു ജിപിയോട് (GP) സംസാരിക്കണം.
കൂടാതെ നിങ്ങൾക്ക് നാഷണൽ കൊറോണ വൈറസ് ഹെൽപ്പ് 1800 020 080 എന്ന നമ്പറിൽ വിളിക്കാം.
നിങ്ങൾക്ക് ഒരു ജി.പി (GP)-യോട് സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ അടിയന്തിര പരിചരണത്തിനായി വിക്ടോറിയൻ വെർച്വൽ എമർജൻസി വിളിക്കുക.
അടിയന്തര സാഹചര്യങ്ങൾക്ക് Triple Zero-യിൽ (000) വിളിക്കുക.
നിങ്ങളിൽ രോഗസാംക്രമികത 10 ദിവസം വരെ ഉണ്ടാവാം. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, പനി, കുളിര്, വിയർപ്പ്, ശ്വാസംമുട്ടൽ എന്നിവ ഉണ്ടെങ്കിൽ നിങ്ങൾ വീട്ടിൽ തന്നെ തുടരണം. ഒരു റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഉപയോഗിക്കുക അല്ലെങ്കിൽ നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ ഒരു ജി.പി (GP)-യോട് സംസാരിക്കുക.
പിന്തുണ
കൂടുതൽ വിവരങ്ങൾക്ക്:
- നിങ്ങൾക്ക് കോവിഡ്-19 പോസിറ്റീവ് ആണെന്ന് പരിശോധനയിൽ കാണിച്ചാൽ എന്തുചെയ്യണം എന്നറിയാൻ കോവിഡ് -19-നുള്ള ചെക്ക് സന്ദർശിക്കുക
- രോഗലക്ഷണങ്ങൾക്കും വീട്ടിലിരുന്ന് നിങ്ങളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും കോവിഡ്-19 മാനേജ് സന്ദർശിക്കുക.
ആരോടെങ്കിലും സംസാരിക്കുന്നതിന്:
- നിങ്ങൾക്ക് നാഷണൽ കൊറോണ വൈറസ് ഹെൽപ്പ് 1800 020 080 എന്ന നമ്പറിൽ വിളിക്കാം
- ട്രാൻസ്‌ലേറ്റിങ്ങ് ആൻഡ് ഇന്റെർപ്രെറ്റിങ്ങ് സർവീസിനെ 131 450 എന്ന നമ്പറിൽ വിളിക്കുക
കോവിഡ് മരുന്നുകളെ കുറിച്ച് ചോദിക്കുക
കോവിഡ് മരുന്നുകൾ ജീവൻ രക്ഷിക്കുകയും ആളുകളെ കോവിഡ്-19 കഠിനമായി ബാധിക്കുന്നത് തടയുകയും ചെയ്യുന്നു. മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിന് അവ കഴിയുന്നത്ര നേരത്തെയും അസുഖം വന്ന് 5 ദിവസത്തിനുള്ളിലും എടുക്കണം.
നിങ്ങൾക്ക് കോവിഡ് മരുന്നുകൾക്ക് യോഗ്യതയുണ്ടോ എന്ന് കണ്ടെത്താൻ ഈ ഉത്തരം നൽകുക. നിങ്ങൾ അർഹരാണെന്നു കരുതുന്നുവെങ്കിൽ ഒരു ജി.പി (GP)-യോട് സംസാരിക്കുക. അര്‍ഹതയുള്ള ആളുകൾക്ക് വേഗത്തിൽ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു ജി.പി(GP)-ക്ക് സഹായിക്കാനാകും
കൂടുതൽ വിവരങ്ങൾക്ക് ആന്റിവൈറലുകളും മറ്റ് നോക്കുക.
മാസ്ക് ധരിക്കുക
കോവിഡ്-19 പിടിപെടുന്നതിൽ നിന്നും പടർത്തുന്നതിൽ നിന്നും നിങ്ങളെ തടയാൻ മാസ്‌കുകൾക്ക് കഴിയും. മാസ്‌കുകൾ നല്ല നിലവാരമുള്ളതും മുഖത്തോട് നന്നായി ചേർന്നിരിക്കുന്നതുമായിരിക്കണം. N95, P2 മാസ്കുകൾ (റെസ്പിറേറ്ററുകൾ) ഏറ്റവുമധികം സംരക്ഷണം നൽകുന്നു.
നിങ്ങൾ ഒരു മാസ്ക് ധരിക്കണം:
- പൊതുഗതാഗത്തിൽ, ഒരു പൊതു സ്ഥലത്തിനുള്ളിൽ, പുറത്ത് തിരക്കേറിയ സ്ഥലത്ത്.
- നിങ്ങൾക്ക് കോവിഡ്-19 ഉണ്ടായിരിക്കുകയും, വീട്ടിൽ നിന്ന് പുറത്ത് പോവുകയും ചെയ്യണമെങ്കിൽ
- നിങ്ങളോ അല്ലെങ്കിൽ അസുഖം വരാൻ ഉയർന്ന അപകടസാധ്യതയുള്ള ഒരാളുടെ കൂടെയാണെങ്കിലോ.
ശ്വാസംമുട്ടലും വീര്‍പ്പുമുട്ടലും ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാൽ 2 വയസ്സോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കരുത്.
കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ഫേസ് കാണുക.
നിങ്ങളുടെ അടുത്ത വാക്സിൻ ഡോസ് നേടുക
കോവിഡ്-19 ബാധിക്കുന്നതിൽ നിന്ന് നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് വാക്സിനുകൾ. നിങ്ങൾക്കായി നിര്‍ദ്ദേശിക്കപ്പെടുന്ന പ്രതിരോധ കുത്തിവയ്പ്പുകൾ കാലാകാലങ്ങളിൽ എടുത്തുകൊണ്ടിരിക്കണം. എത്ര ഡോസുകളാണ് നിര്‍ദ്ദേശിക്കപ്പെടുന്നതെന്ന് കണ്ടെത്താൻ ഒരു ജി.പി (GP)-യോട് സംസാരിക്കുക.
നിങ്ങൾക്ക് കോവിഡ്-19 വന്നിട്ടുണ്ടെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. GP അല്ലെങ്കിൽ പ്രാദേശിക ഫാർമസിയിൽ നിങ്ങളുടെ അടുത്ത ഡോസ് ബുക്ക് ചെയ്യാൻ വാക്സിൻ ക്ലിനിക്ക് ഉപയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്ക് കോവിഡ്-19 കാണുക.
ശുദ്ധവായു അകത്തേക്ക് വരാൻ അനുവദിക്കുക
കോവിഡ്-19 വായുവിലൂടെ പടരുന്നു. മുറികളുടെ ഉള്ളിലേക്ക് ശുദ്ധവായു കൊണ്ടുവരുന്നത് കോവിഡ്-19 വ്യാപിക്കാനുള്ള സാധ്യത കുറയ്ക്കും. മറ്റുള്ളവരുമായി വീടിനുള്ളിൽ ഒത്തുകൂടുമ്പോൾ സാധ്യമാകുന്നിടത്ത് ജനലുകളോ വാതിലുകളോ തുറന്നിടുക. നിങ്ങൾക്ക് അതിന് കഴിയില്ലെങ്കിൽ, ഒരു പോർട്ടബിൾ എയർ ക്ലീനർ (HEPA ഫിൽട്ടർ) ഉപയോഗിക്കാം, അത് വായുവിൽ നിന്ന് എയറോസോൾ കണങ്ങളെ നീക്കം ചെയ്യും.
കോവിഡ്-19-ൽ നിന്നും സുഖപ്പെടൽ
അനേകം ആളുകൾക്ക് കോവിഡ്-19 രോഗസാംക്രമികത നിലച്ചതിന് ശേഷവും അസുഖം അനുഭവപ്പെടും. ശരിയായി രോഗമുക്തി നേടാൻ നിങ്ങളുടെ ശരീരത്തിന് പരിചരണവും സമയവും നൽകുക.
നിങ്ങളുടെ അടുത്ത ഡോസ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിന്, രോഗസാംക്രമികത കഴിഞ്ഞ് 6 മാസം കാത്തിരിക്കണം. ഇത് വൈറസിനെതിരെ നിങ്ങൾക്ക് മികച്ച സംരക്ഷണം ലഭിക്കുന്നത് ഉറപ്പാക്കും.
സുഖം പ്രാപിച്ച് 4 ആഴ്‌ചയ്‌ക്കുള്ളിൽ നിങ്ങൾക്ക് വീണ്ടും കോവിഡ്-19 ഉണ്ടാകാം. രോഗം ബാധിച്ച് 4 ആഴ്ചയോ അതിൽ കൂടുതലോ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ, നിങ്ങൾ പരിശോധനയ്ക്ക് വിധേയരാകണം.
കോവിഡ്-19 ന്റെ ലക്ഷണങ്ങൾ 3 മാസത്തിലധികം നീണ്ടുനിൽക്കുന്നതാണ് ദീർഘമായ കോവിഡ്. നിങ്ങളുടെ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന അല്ലെങ്കിൽ ആവശ്യമെങ്കിൽ ഒരു സ്പെഷ്യലിസ്റ്റിനെ നിദ്ദേശിക്കാനാകുന്ന നിങ്ങളുടെ ജി.പി (GP)-യെ നിങ്ങൾ കാണണം.
ദീർഘമായ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നോക്കുക.
നിങ്ങൾ ഒരു കോൺടാക്റ്റ് ആണെങ്കിൽ
നിങ്ങൾ ഒരു വീട് പങ്കിടുകയോ പോസിറ്റീവ് ആയ ഒരാളുമായി അടുത്ത ബന്ധം പുലർത്തുകയോ ചെയ്താൽ നിങ്ങൾക്ക് കോവിഡ്-19 ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ടെസ്റ്റ് പോസിറ്റീവായ ഒരാളുമായി സമ്പർക്കം പുലർത്തിയതിന് ശേഷം നിങ്ങൾ 7 ദിവസത്തേക്ക് രോഗലക്ഷണങ്ങൾ നിരീക്ഷിക്കുകയും പതിവായി പരിശോധന നടത്തുകയും വേണം. ഈ സമയത്ത്, ഇനിപ്പറയുന്നവ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു:
- ആശുപത്രികൾ, വയോജന പരിചരണ കേന്ദ്രങ്ങൾ, വികലാംഗ സേവനങ്ങൾ എന്നിവ ഒഴിവാക്കുക
- പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും, ജോലി, സ്കൂൾ തുടങ്ങിയ മുറിക്കുള്ളിലുള്ള സ്ഥലങ്ങളിലും ഉൾപ്പെടെ, വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക
- സാധ്യമാകുമ്പോൾ ജനാലകൾ തുറന്ന് ശുദ്ധവായു ഉള്ളിലേക്ക് കടക്കാൻ അനുവദിക്കുക
കൂടുതൽ വിവരങ്ങൾക്ക്, കോൺടാക്റ്റുകൾക്കുള്ള ചെക്ക് .
Reviewed 04 August 2023